കോവിഡ് നിയന്ത്രണവിധേയം : ഡല്‍ഹിയില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 1ന് തുറക്കും

School | Bignewslive

ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണവിധേയമായതോടെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പദ്ധതി. സെപ്റ്റംബര്‍ 1 മുതല്‍ 6-12 ക്ലാസുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

9-12 ക്ലാസുകള്‍ ഒന്ന് മുതലും 6-8 ക്ലാസുകള്‍ എട്ട് മുതലും ആരംഭിക്കും. ഡല്‍ഹി ദുരന്ത നിവാരണ മാനേജ്‌മെന്റ് നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ മുതല്‍ മുകളിലേക്കുള്ള കുട്ടികളെ ആദ്യ ഘട്ടത്തിലും പ്രൈമറി തലത്തിലുള്ള കുട്ടികളെ ഏറ്റവും ഒടുവിലും എന്ന നിലയിലായിരിക്കും ക്ലാസുകളില്‍ എത്തിക്കുക.അതോടൊപ്പം കുട്ടികളെ ഓഫ്‌ലൈന്‍ ക്ലാസ്സുകളില്‍ അയക്കാന്‍ താല്പര്യമില്ലാത്ത രക്ഷിതാക്കള്‍ക്ക് അവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനുള്ള അവസരം ഉണ്ടാകണമെന്നും വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നെങ്കിലും രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നതോടെ മാര്‍ച്ചില്‍ വീണ്ടും അടയ്ക്കുകയായിരുന്നു.

Exit mobile version