ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാമ്പസിലെ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ താമസിക്കുന്ന ബക്സര്‍ സ്വദേശി മാധുരികുമാരി(26)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാധുരിയുടെ ഭര്‍ത്താവ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്. ഭര്‍ത്താവിനൊപ്പമാണ് യുവതി ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍നിന്ന് വീണനിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post