റായ്പുർ: നിയമപരമായി വിവാഹം ചെയ്ത സ്ത്രീയെ പുരുഷൻ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ ആഗ്രഹത്തിന് എതിരായോ ബലപ്രയോഗത്തിലൂടെയോ ലൈംഗികബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഭർത്താവിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. അത് 18 വയസ്സിൽ താഴെയല്ലാത്ത ഭാര്യയാണെങ്കിൽ പോലും അത് ബലാത്സംഗമല്ലെന്നും കോടതി നിരീക്ഷിച്ചു.
‘പരാതിക്കാരി നിയമപരമായി ആരോപണവിധേയനുമായി വിവാഹബന്ധത്തിലേർപ്പെട്ടിരിക്കുന്നയാളാണ്. അതിനാൽ തന്നെ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ബല പ്രയോഗത്തിലൂടെയോ ലൈംഗികബന്ധത്തിൽ ഭർത്താവേർപ്പെട്ടാലും അത് ബലാത്സംഗമാവില്ല’,-ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ഭർത്താവ് ചെയ്തത് നിയമവിരുദ്ധമായ കാര്യമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം നവംബർ 22 നാണ് യുവതി വിവാഹിതയായത്. ജനുവരി രണ്ടിന് മുംബൈയ്ക്ക് അടുത്തുള്ള മഹാബലേശ്വറിലേക്ക് പോയിരുന്നു അവിടെവെച്ച് യുവതിയെ ഭർത്താവ് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാണ് കേസ്.
Discussion about this post