ലഖ്നൗ: ബാല്‍ക്കണിയില്‍ കുടുങ്ങിയ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
ഒന്‍പതാം നിലയില്‍ നിന്നും വീണ് 12 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ഗൗര്‍ ഹോംസ് ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം നടന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ജ്യോത്സന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വീടിനുള്ളില്‍ വളര്‍ത്തുനായയുമായി കളിച്ചുകൊണ്ടിരിക്കെ നായ്ക്കുട്ടി ബാല്‍ക്കണിയിലെ വലയില്‍ കുടുങ്ങി. നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഒന്‍പതാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു,
വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിക്ക് സമീപം ഗ്രേറ്റര്‍ നോയിഡയില്‍ ഒരു വയസുകാരന്‍ തന്റെ ജന്മദിനത്തില്‍ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ചിരുന്നു.