ഭോപാല്‍: തൂങ്ങിമരിച്ച പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയില്‍ നിന്നും ജന്മമെടുത്ത് കുഞ്ഞിന്റെ അത്ഭുത ജനനം. വനിതാ എസ്ഐയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പിഞ്ചുകുഞ്ഞിന് പുനര്ജന്മം ലഭിച്ചത്.
കര്‍ഷകനായ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് മധ്യപ്രദേശിലെ കഠ്നി ജില്ലയിലെ വനിതാ എസ്ഐ കവിതാ സാഹ്നി എത്തിയത്. കാണാന്‍ കഴിഞ്ഞത് തൊഴുത്തില്‍ തൂങ്ങിനില്‍ക്കുന്ന ലക്ഷ്മിയെയും പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയില്‍ ജനിച്ച ആ പെണ്‍കുഞ്ഞിനെ കൊടും തണുപ്പില്‍ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.
തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് ആംബുലന്‍സിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളര്‍ച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പല മരണങ്ങളും ജനനങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതാണെന്നായിരുന്നു കവിതയുടെ പ്രതികരണം. എന്തായാലും സമോചിത ഇടപെടലില്‍ ഒരു ജീവന് രക്ഷിച്ച പോലീസുകാരിയെ അഭിനന്ദിക്കുകയാണ് നാടാകെ.
Discussion about this post