ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിർമലാ സീതാരാമൻ പുറത്തുവിട്ടു. ഇതിൽ 26,700 കിലോമീറ്റർ റോഡും 400 റെയിൽവേ സ്റ്റേഷനുകളും സ്റ്റേഡിയങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടും.
12 മന്ത്രാലയങ്ങൾക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് കേന്ദ്രം വിൽക്കുക. നാല് വർഷത്തെ ആസ്തിവിൽപ്പനയ്ക്കായി തയ്യാറാക്കിയ പദ്ധതി ഇങ്ങനെ: റോഡുകൾ: 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റർ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വർഷത്തിനകം. ദക്ഷിണേന്ത്യയിൽ 28 മേഖലകളിലായി 1931 കിലോമീറ്റർ. കേരളത്തിലില്ല.
റെയിൽവേ (1,52,496 കോടി): 400 റെയിൽവേ സ്റ്റേഷനുകൾ, 90 യാത്രാവണ്ടികൾ, കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ, 15 റെയിൽവേ സ്റ്റേഡിയങ്ങളും തിരഞ്ഞെടുത്ത റെയിൽവേ കോളനികളും. മൊത്തം ആസ്തിവിൽപ്പനയുടെ 26 ശതമാനം.
വ്യോമയാനം: 25 വിമാനത്താവളങ്ങൾ. 20,782 കോടി സമാഹരിക്കും. 18 ശതമാനം. കോഴിക്കോട് വിമാനത്താവളത്തിനു പുറമേ കോയമ്പത്തൂർ, ചെന്നൈ, തിരുപ്പതി എന്നിവയും ഉൾപ്പെടും.
സ്റ്റേഡിയം: രണ്ട് ദേശീയ സ്റ്റേഡിയങ്ങളും രണ്ട് പ്രാദേശിക സ്റ്റേഡിയങ്ങളും. 11,450 കോടി. ഡൽഹി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയം ഇതിൽ ഉൾപ്പെടും.
ടെലികോം: 35,100 കോടി.
വെയർഹൗസിങ്: 28,900 കോടി.
ഊർജവിതരണ മേഖല : 45,200 കോടി.
ഖനനം: 28,747 കോടി.
ഊർജോത്പാദനമേഖല: 39,832 കോടി.
പ്രകൃതിവാതക പൈപ്പ്ലൈൻ: 24,462 കോടി.
തുറമുഖം: 12,828 കോടി.
പ്രോഡക്ട് പൈപ്പ്ലൈൻ, മറ്റുള്ളവ: 22,504 കോടി.
അർബൻ റിയൽ എസ്റ്റേറ്റ്: 15,000 കോടി.
റോഡ്, റെയിൽവേ, ഊർജം, എണ്ണവാതക പൈപ്പ്ലൈൻ, ടെലികോം മേഖലകൾമാത്രം ഇതിൽ 83 ശതമാനവും വരും. ഈ വർഷംമാത്രം ഇതിന്റെ 15 ശതമാനം-0.88 ലക്ഷം കോടി സമാഹരിക്കും. ആദ്യവർഷം 88190 കോടി, രണ്ടാംവർഷം 1,62,422 കോടി, മൂന്നാംവർഷം1,79,544 കോടി, നാലാംവർഷം 1,67,345 കോടി എന്ന കണക്കിലാണിത്.
Discussion about this post