കായംകുളം: മോഡി യുഗം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കുമെന്ന് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. അക്രമമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മുതലെടുപ്പു നടത്താമെന്നതാണ് അവരുടെ തന്ത്രമെന്ന് മേവാനി ആരോപിച്ചു.
ഭരണഘടന തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യം. കോടതികളിലെ വഴിവിട്ട ഇടപെടലുകള്‍ അതിന്റെ ഭാഗമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ള ചെയ്യാന്‍ അവസരം നല്‍കുന്ന മോഡി ഭരണത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരു സ്ഥാനവുമില്ലാത്ത അവസ്ഥയാണ് .അഖ്ലാക്ക് ഉള്‍പ്പെടെ ദളിതരും മുസ്ലിം ന്യൂന പക്ഷങ്ങളുമായ 30 പേര്‍ പശുവിന്റെ പേരില്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന തല യുവജനയാത്രയുടെ ആലപ്പുഴ ജില്ലാതല സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post