ന്യൂഡല്‍ഹി: അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ഭൗതിക ശരീരത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മീതെ ബിജെപി പതാക വിരിച്ചു. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ദേശീയ പതാകയെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
Is it ok to place party flag
over Indian flag in New India? pic.twitter.com/UTkfsTwUzz— Srinivas BV (@srinivasiyc) August 22, 2021
ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ കല്യാണ്‍ സിങ്ങിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ദേശീയ പതാകയ്ക്ക് മുകളിലായി ബിജെപി പതാക വിരിച്ചത് കാണാം. ദേശീയ പാതകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
Party above the Nation.
Flag above the Tricolor.#BJP as usual :
no regret, no repentance, no sorrow, no grief.#NationalFlag https://t.co/3bUSiDPJXF— Ghanshyam Tiwari (@ghanshyamtiwari) August 22, 2021
ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ കൈവെച്ചതിന് നാല് വര്‍ഷത്തോളം കോടതിയില്‍ പോരാടേണ്ടി വന്ന ആളെന്ന നിലയില്‍, ഈ അപമാനത്തെ കുറിച്ച് ഭരണകക്ഷിക്ക് പറയാനുള്ളത് രാജ്യത്തെ അറിയിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Discussion about this post