ചെന്നൈ: തമിഴ്നാട്ടില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി. ഓഗസ്റ്റ് 23 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്കി.
ഈ ഇളവുകള്‍ സഹിതം തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളും കോളജുകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
സ്കൂളുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത് സെപ്റ്റംബര്‍ 15ന് ശേഷം തീരുമാനിക്കും.
ബാറുകള്‍ തുറക്കാനും ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗശാലകളിലും സന്ദര്‍ശകരെ അനുവദിക്കും. ആന്ധ്രാപ്രദേശില്‍ നിന്നും കര്‍ണാടകയില്‍നിന്നുമുള്ള ബസ് സര്‍വീസുകള്‍ക്കും അനുമതി നല്കി.
Discussion about this post