ഡല്‍ഹി വീണ്ടും സാധാരണ ജീവിതത്തിലേക്ക്: മാര്‍ക്കറ്റുകളും കടകളും എട്ട് മണി കഴിഞ്ഞും പ്രവര്‍ത്തിക്കാം

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍.
കടകള്‍ തുറക്കുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഇതോടെ കടകളും മാര്‍ക്കറ്റും പതിവുപോലെ എപ്പോള്‍ വേണമെങ്കിലും തുറക്കാനാകും.

തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്.

ഒരു ഘട്ടത്തില്‍ തീവ്രവ്യാപനം നടന്നിരുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇനി ആകെ 430 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Exit mobile version