ഗുവഹാട്ടി: സോഷ്യൽമീഡിയയിലൂടെ താലിബാന് പിന്തുണ പ്രഖ്യാപിച്ച 14 പേരെ ആസാമിൽ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റുകൾ ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർഥിയാണെന്ന് പോലീസ് അറിയിച്ചു.
സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിലും ലൈക്കുകൾ നൽകുന്നതിലും ജനങ്ങൾ ശ്രദ്ധപുലർത്തണമെന്ന് ആസാം സ്പെഷ്യൽ ഡിജിപി ജിപി സിങ് ശനിയാഴ്ച ട്വീറ്റുചെയ്തു.
ആസാമിലെ കംരുപ്, ധുബ്രി, ബാർപെട്ട ജില്ലകളിൽനിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാർ, ഹെയ്ലകണ്ടി, സൗത്ത് സൽമാര, ഹോജായ്, ഗോൾപാര ജില്ലകളിൽനിന്നായി ഓരോരുത്തരെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്.
Discussion about this post