പൂനെ: നോ പാര്‍ക്കിംഗില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത യുവാവിനെയും തൂക്കിയെടുത്ത് പോലീസ്. പൂനെയിലാണ് സംഭവം. നഗരത്തിലെ തിരക്കില്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത യുവാവിനാണ് എട്ടിന്റെ പണികിട്ടിയത്.
സ്ഥലത്തെത്തിയ പോലീസ് വാഹനം സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി. ഇതിനിടെ യുവാവ് ബൈക്കില്‍ കയറിയിരുന്നു. യുവാവിനോട് പിഴ അടയ്ക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചുവെങ്കിലും ഇയാള്‍ തയ്യാറായില്ല.
ഇതോടെ ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനായി തൂക്കിയെടുത്തു. ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകാതിരുന്ന യുവാവിനെയും ചേര്‍ത്ത് ബൈക്ക് പോലീസ് തൂക്കിയെടുക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. അതേസമയം, നോ പാര്‍ക്കിംഗില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത തെറ്റ് മനസിലാക്കി യുവാവ് പിഴ അടച്ചുവെന്നും ട്രാഫിക് ഡിസിപി പറഞ്ഞു.
#WATCH | Maharashtra: A motorcycle was towed in Pune y'day while its rider was sitting on it
DCP Traffic says, "Bike was parked in no parking. When our officials towed it, owner came &sat on it. He was requested to get down. Later he did & accepted his mistake. He paid the fine" pic.twitter.com/987qnbTPtu
— ANI (@ANI) August 20, 2021
Discussion about this post