ഇന്‍ഡോര്‍: കുതിരയ്ക്ക് ബിജെപി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു. ബിജെപിയുടെ ജന്‍ ആശീര്‍വാദ യാത്രയിലാണ് കുതിരക്ക് പാര്‍ട്ടി കളര്‍ അടിച്ചത്. സംഭവത്തില്‍ മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന പരാതി നല്‍കി. ഇന്‍ഡോര്‍ പോലീസിലാണ് പരാതി നല്‍കിയത്.
മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബി.ജെ.പി. പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി എം.പി. മനേക ഗാന്ധിയുടെ എന്‍.ജി.ഒ. ആയ പി.എഫ്.എ. ആണ് പരാതി നല്‍കിയത്.
പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെയാണ് ജന്‍ ആശീര്‍വാദ യാത്ര കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ആസന്നമായ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ജന്‍ ആശീര്‍വാദ യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയത്.