ബിഹാർ: ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ളവർക്കും സർക്കാരിനെ വിമർശിക്കുന്നവർക്കും അഫ്ഗാനിസ്ഥാനിലേക്ക് പോകാമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി എംഎൽഎ. ബിഹാറിലെ ബിസ്ഫി മണ്ഡലത്തിലെ എം.എൽ.എയാണ് ഹരിഭൂഷൺ താക്കൂർ.
പെട്രോളിനും ഡീസലിനും വില കുറവാണെന്നും അദ്ദേഹം പരിഹസിച്ചു. അഫ്ഗാനിസ്ഥാനിൽ പെട്രോളിനും ഡീസലിനും വില കുറവാണ്. അവിടെ ചെല്ലുമ്പോൾ ഇന്ത്യയുടെ വില മനസിലായിക്കൊള്ളും.
അഫ്ഗാനിസ്താനിലെ സംഭവമൊന്നും ഇന്ത്യയെ ബാധിക്കില്ല. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അവിടെ സ്ത്രീകൾക്ക് അവകാശങ്ങളില്ല.
ഇന്ത്യയിലെ ജനം സൂക്ഷിച്ചില്ലെങ്കിൽ ഇന്ത്യയും അഫ്ഗാനിസ്താനാകും. ഇവിടെയും താലിബാൻ വരും- താക്കൂർ പറഞ്ഞു.
Discussion about this post