ന്യൂഡൽഹി:രാജ്യത്ത് സെപ്തംബർ മുതൽ കുട്ടികൾക്കുള്ള കൊവിഡ് 19 വാക്സിൻ വിതരണം ആരംഭിച്ചേക്കുമെന്ന് ഐസിഎംആർ. കുട്ടികളുടെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണവും മൂന്നാം ഘട്ട പരീക്ഷണവും പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സെപ്തംബറിൽ കുട്ടികൾക്ക് കൊവാക്സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആർ അറിയിച്ചു.
രണ്ട് വയസ് മുതൽ 18 വയസ് വരെയുള്ളവർക്കാകും വാക്സിൻ നൽകുക. നേരത്തെ കോവിഷീൽഡിന്റെ സൈക്കോവ്-ഡിയുടെയും ഒന്നാംഘട്ട ട്രയൽ കുട്ടികളിൽ പൂർത്തിയാക്കിയിരുന്നു.നേരത്തെ കോവിഷീൽഡിന്റെ സൈക്കോവ്-ഡിയുടെയും ഒന്നാംഘട്ട ട്രയൽ കുട്ടികളിൽ പൂർത്തിയാക്കിയിരുന്നു.
രണ്ടു മൂന്നും ഘട്ട ട്രയലിൻറെ ഫലം അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാരുമായി ആരംഭിച്ചെന്നും ഐസിഎംആർ വ്യക്തമാക്കി.