ഇംഫാല്‍: കേന്ദ്രത്തിലെയും മണിപ്പുരിലെയും ബിജെപി സര്‍ക്കാരുകളെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മാധ്യമപ്രവര്ത്തകന് ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്ട് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന കിഷോര്‍ചന്ദ് വാങ്ഹെം(39) എന്ന മാധ്യമപ്രവര്ത്തകനെയാണു ശിക്ഷിച്ചതെന്നു സംസ്ഥാന ആഭ്യന്തരവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
മാധ്യമപ്രവര്ത്തകനെതിരേയുള്ള കേസില്‍ കഴിഞ്ഞ പതിന്നാലിനാണു കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ)യുടെ ഉപദേശകസമിതി 11 ന് യോഗംചേര്‍ന്ന് കിഷോര്ചന്ദിനെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിച്ചിരുന്നു. എന്‍എസ്എ നിയമപ്രകാരം നടപടിയെടുക്കാമെന്ന് രണ്ടുദിവസത്തിനു ശേഷം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ട് ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള അംഗീകരിച്ചതോടെയാണ് ദേശീയ സുരക്ഷാ നിയമ(എന്‍എസ്എ)പ്രകാരം മാധ്യമപ്രവര്ത്തകന് ഒരു വര്‍ഷത്തെ തടവു ലഭിച്ചത്. സംസ്ഥാനത്ത് ഝാന്‍സി റാണിയുടെ ജന്മദിനം ആഘോഷിക്കുന്നതിനെ എതിര്‍ത്ത് കിഷോര്‍ചന്ദ് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ്ചെയ്തിരുന്നു.
മണിപ്പുരിനു വേണ്ടി ഒന്നും ചെയ്യാത്ത ഭരണാധികാരിയാണെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കേന്ദ്രത്തിന്റെ കൈയിലെ പാവയാണെന്നും ആരോപണമുണ്ടായിരുന്നു. ശിക്ഷാനടപടി പിന്‍വലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് കിഷോര്ചന്ദിന്റെ ഭാര്യ പറഞ്ഞു.
Discussion about this post