ഭുവനേശ്വർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മൊബൈൽ നെറ്റ്വർക്ക് കവറേജ് തേടി കുന്നിൻമുകളിൽ കയറിയ വിദ്യാർത്ഥിക്ക് കാലുവഴുതി വീണ് ദാരുണമരണം. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് സംഭവം. പന്ദ്രഗുഡ ഗ്രാമത്തിലെ ആൻഡ്രിയ ജഗരംഗ(13)യാണ് മരിച്ചത്.
കട്ടക്കിലെ മിഷണറി സ്കൂളിലെ വിദ്യാർത്ഥിയാണ് ആൻഡ്രിയ. മുടങ്ങാതെ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന ആൻഡ്രിയ ചൊവ്വാഴ്ച മൊബൈൽ നെറ്റ്വർക്ക് ലഭിക്കാത്തതിനെ തുടർന്ന് കുന്നിൻ മുകളിലേക്ക് നെറ്റ്വർക്ക് തിരഞ്ഞ് കയറിപ്പോവുകയായിരുന്നു.
നന്നായി മഴ പെയ്ത ദിവസമായതിനാൽ തന്നെ കയറ്റം കയറുന്നതിനിടെ വിദ്യാർത്ഥി വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ ആൻഡ്രിയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ കുട്ടിയെ സമീപത്തുളള പദ്മപുർ കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post