നടി ജിയാ ഖാന്റെ ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വെച്ച് ബോളിവുഡ് നടി ദീപിക പദുകോണ്‍. ദീപികയുടെ ലീവ്, ലോഫ്, ലൗ ഫൗണ്ടേഷന് വേണ്ടിയുള്ള പണം സമാഹരിക്കുന്നതിന് വേണ്ടിയാണ് ദീപിക തന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്. ജിയയുടെ ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രത്തിന് പുറമേ നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്‍ഥനായോഗത്തില്‍ ധരിച്ച വസ്ത്രങ്ങള്‍ കൂടി ദീപിക ലേലത്തിന് വച്ചിരുന്നു.
Who the hell buys old,second hand zara or Jhuttis for god's sakes!!!! Rather why would you sell it and not donate this to the needy… classless! Sheesh.. pic.twitter.com/HyAbNNab1K
— Maya (@Sharanyashettyy) August 16, 2021
സംഭവം വൈറലായതോടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വില്‍ക്കുന്നുണ്ട്. ശവസംസ്‌കാര ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതാണ് താരത്തിനെതിരെ രോഷം ഉയരാന്‍ ഇടയാക്കിയത്.
I am so shocked.. my favourite Deepika Padukone has auctioned her non couture clothes from 2013.. I repeat 2013 that she wore to different funeral events. 😒😒
Low blow! pic.twitter.com/2vFPoVEeWV— Maya (@Sharanyashettyy) August 16, 2021
‘ദീപിക ധരിച്ച വസ്ത്രങ്ങള്‍ തൊട്ടുനോക്കാന്‍ പോലും അവസരം ലഭിച്ചാല്‍ അത് ഭാഗ്യമാണെന്ന് ഒരുകൂട്ടം ആരാധകര്‍ പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം വിമര്‍ശന ശരങ്ങള്‍ തൊടുക്കുകയാണ്. ദീപികയുടെ പി.ആര്‍ ടീമാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. വസ്ത്രങ്ങളില്‍ പലതും പഴകിയതും പിന്നിയതുമാണെന്ന ആരോപണവും ഇതിനോടകം ശക്തമായി കഴിഞ്ഞു.
They'll do anything to swallow bucks!
We middle-class folks give away clothes every now and then. And then too, we're sensitive of what we pass on, what state the clothes are in, and how old/new they are. India survives on our taxes and our charities.
— Scribbles_HKS (@KaurHarkirtan) August 16, 2021
Discussion about this post