ന്യൂഡൽഹി: താലിബാൻ തീവ്രവാദികളിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ പങ്കുവെച്ച് ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യം പുറത്തുവന്നിരുന്നു. ഈ വീഡിയോയിലാണ് മലയാളത്തിൽ സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സൂചനയുള്ളത്.
‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ തീവ്രവാദികളൊരാൾ പറയുന്നതായാണ് വീഡിയോയിൽ അവ്യക്തമായി കേൾക്കാനാവുന്നത്. ദൃശ്യമനുസരിച്ച് ആ താലിബാൻ കൂട്ടത്തിൽ രണ്ട് തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
#Taliban fighter weeping in Joy as they reached outside #Kabul knowing there victory is eminent#Afganistan pic.twitter.com/bGg3ckdju0
— Ramiz (@RamizReports) August 15, 2021
‘ശബ്ദത്തിൽ നിന്ന് രണ്ട് മലയാളി താലിബാൻകാർ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തിൽ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും’- തരൂർ ട്വീറ്റ് ചെയ്തു.
റമീസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്ത വീഡിയോയും പങ്കുവെച്ചാണ് തരൂർ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
Discussion about this post