മുംബൈ : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിയാല്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡിനെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തോടുപമിച്ച മുഖ്യമന്ത്രി മഹാമാരിയില്‍ നിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാന്‍ ജനം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിച്ചു.
“കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും നാം ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല.” സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹം അറിയിച്ചു. ആവശ്യത്തിന് മരുന്നുകളും വാക്സിനുകളും ഉണ്ടെങ്കിലും ഓക്സിജന്റെ അളവില്‍ ഇപ്പോഴും കുറവുണ്ടെന്നറിയിച്ച അദ്ദേഹം പകര്‍ച്ചവ്യാധികളില്‍ ജീവന് നഷ്ടപ്പെട്ട കോവിഡ് പോരാളികള്‍ക്കും പൗരന്മാര്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
കോവിഡ് പ്രതിരോധത്തില്‍ മഹാരാഷട്ര നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയാണെന്നും ഇന്നലെ മാത്രം 9.5 ലക്ഷം പേര്‍ക്ക് മാത്രം വാക്സീന് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം തരംഗത്തില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.35 ലക്ഷത്തിലധികം പേര് മരിച്ചു.
Discussion about this post