നാഗ്പൂര്‍: പോലീസ് പിടിച്ചെടുത്ത തന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ സ്റ്റേഷനില്‍ നിന്നിറക്കാന്‍ മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച പിതാവിന് സഹായഹസ്തവുമായി പോലീസ് ഉദ്യാഗസ്ഥന്.
നാഗ്പൂരിലെ രോഹിത് ഖാഡ്സെ എന്ന ഓട്ടോഡ്രൈവര്‍ക്കാണ് പോലീസുകാര്‍ സഹായമെത്തിച്ചത്. ആഗസ്റ്റ് എട്ടിന് രോഹിത് ഖാഡ്സെ തന്റെ ഓട്ടോ നോ പാര്‍ക്കിങ് പ്രദേശത്ത് പാര്‍ക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് 200 രൂപ പിഴയിടുകയും ചെയ്തു. എന്നാല്‍, ഇതുകൂടാതെ മുന്‍ നിയമലംഘനങ്ങളും അടക്കം 2000 രൂപ ഖാഡ്സെക്ക് പിഴ അടക്കേണ്ടതായി വന്നു. പണം അടക്കാന്‍ കഴിയാതെ വന്നതോടെ പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു.
सीताबर्डी वाहतूक विभागाचे कार्यालयामध्ये एक ग्रहस्थ त्याने किरायाने घेतलेला ऑटो चलान झाल्याने ऑटो सोडवण्यासाठी त्याच्या लहान मुलाचा गुल्लक फोडून जमा झालेली रक्कम घेऊन आला, त्याचे डोळे पाणावलेले होते. त्याने कार्यालयामध्ये रक्कम देत मी दंड भरायला तयार आहे माझा ऑटो परत द्या (1/2)
— Nagpur City Police (@NagpurPolice) August 13, 2021
രോഹിത് തന്റെ ഏക വരുമാന മാര്‍ഗമായതിനാല്‍ വാഹനം എത്രയും വേഗം പണമടച്ച് തിരികെയെടുക്കാന്‍ ശ്രമിച്ചു. അതിനായി മകന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചു. 2000 രൂപയുടെ ചില്ലറയുമായാണ് രോഹിത് സ്റ്റേഷനിലെത്തിയത്. എന്നാല്‍, ഇത്രയും ചില്ലറ ആയതിനാല്‍ പോലീസ് അവ സ്വീകരിക്കാന്‍ തയ്യാറായില്ല.
പിഴ അടയ്ക്കാന്‍ മകന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചത് അറിഞ്ഞതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അജയ് മാളവ്യ തന്നെ പിഴത്തുക അടക്കുകയും വാഹനം വിട്ടുനല്‍കുകയുമായിരുന്നു.
Discussion about this post