ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എംപിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. രാജി നല്‍കിയതിന് പിന്നാലെ സുഷ്മിത ഇന്ന് കൊല്‍ക്കത്തയിലെത്തും. ഇതോടെ സുഷ്മിതാ തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് ചേര്‍ന്നേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ബയോയില്‍ മുന്‍ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാര്‍ട്ടി വിട്ടതായി സ്ഥിരീകരണമുണ്ടായത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി തിങ്കളാഴ്ച സുഷ്മിത കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് തൃണമൂലില്‍ ചേര്‍ന്നേയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്.
പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും പാര്‍ട്ടി വിടുന്നതിന്റെ കാരണം സുഷ്മിതാ വ്യക്തമാക്കുന്നില്ല.
Discussion about this post