ലണ്ടന്‍: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. മോഡി വിരുദ്ധ ബാനര്‍ പ്രദര്‍ശിപ്പിച്ചാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതിഷേധം രേഖപ്പെടുത്തിയത്.
More photos of the #ResignModi banner drop from Westminster Bridge, London, at dawn today, #indiaIndependenceday pic.twitter.com/GQ86BhgdrC
— SouthAsia Solidarity (@SAsiaSolidarity) August 15, 2021
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ പാലത്തിലാണ് ‘മോഡി രാജിവെക്കുക’ എന്നെഴുതിയ കൂറ്റന്‍ ബാനറുമായി പ്രതിഷേധം നടത്തിയത്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധക്കാര്‍ മെഴുകുതിരി തെളിയിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇന്ത്യ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ മതേതര ഭരണഘടന തകിടം മറിയുകയാണെന്നും വര്‍ഗീയവും ജാതിപരവുമായ അക്രമങ്ങള്‍ ഭൂമിയെ വേട്ടയാടുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാര്‍ കൊവിഡ് ഭീഷണിയുള്ള ജയിലുകളില്‍ കഴിയുന്നെന്നും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായെന്നും ഇവര്‍ ആരോപിച്ചു.
1/ As dawn broke in London today, members of the diaspora and friends of India in the UK dropped a huge banner reading #ResignModi from Westminster Bridge. #indiaIndependenceday #IndependenceDayIndia #IndependenceDay2021 pic.twitter.com/sNfCs3OHRX
— SouthAsia Solidarity (@SAsiaSolidarity) August 15, 2021
മുസ്ലിങ്ങള്‍ക്കെതിരായ വംശഹത്യയും ആള്‍ക്കൂട്ട ആക്രമണങ്ങളും, ദളിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടല്‍ തുടങ്ങിയ വിഷയങ്ങളും ചൂണ്ടിക്കാണിച്ചാണ് ഇവരുടെ പ്രതിഷേധം.