ന്യൂഡല്‍ഹി: കുങ്കുമ നിറത്തില്‍, ചുവന്ന പാറ്റേണുകളുള്ള പരമ്പരാഗത രീതിയിലെ തലപ്പാവ് അണിഞ്ഞ് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആഘോഷവേളകളില്‍ ധരിക്കാനായി അദ്ദേഹം തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും ട്രെന്‍ഡിംഗ് ആവാറുണ്ട്. അത്തരത്തിലാണ് സ്വാതന്ത്യദിനാഘോഷ വേളയിലും വ്യത്യസ്തമായി മോഡി എത്തിയത്.
75-ാം സ്വാതന്ത്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് പരമ്പരാഗത വെളുത്ത കുര്‍ത്ത ധരിച്ചാണ്. ശ്രദ്ധ ആകര്‍ഷിച്ചത് ആകട്ടെ, അദ്ദേഹം ധരിച്ച തലപ്പാവും. കുങ്കുമ നിറത്തില്‍ ചുവന്ന പാറ്റേണുകളുള്ള പരമ്പരാഗത രീതിയിലുള്ള തലപ്പാവ് അണിഞ്ഞാണ് അദ്ദേഹം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോട്ടയിലേക്ക് എത്തിയത്.
Addressing the nation from the Red Fort. Watch. https://t.co/wEX5viCIVs
— Narendra Modi (@narendramodi) August 15, 2021
വെളുത്ത നിറമുള്ള ഷാളും അദ്ദേഹം ധരിച്ചിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നീല നിറത്തിലുള്ള ‘മോഡി ജാക്കറ്റ്’ എന്ന് അറിയപ്പെടുന്ന കോട്ടും ഇത്തവണ പ്രധാനമന്ത്രി ധരിച്ചിരുന്നു. ‘മോഡി ജാക്കറ്റ്’ ഒഴിവാക്കി വെളുത്ത നിറത്തിലുള്ള കുര്‍ത്ത മാത്രം ധരിച്ചാണ് മുന്‍ വര്‍ഷങ്ങളില്‍ അദ്ദേഹം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് എത്തിയിരുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തിയ ശേഷമാണ് 7.30ഓടെ ചെങ്കോട്ടയില്‍ എത്തി പ്രധാനമന്ത്രി പതാക ഉയര്‍ത്തിയത്.