മുംബൈ: ഒരു കണ്ടെയ്ന്മെന്റ് സോണുകളും ഇല്ലാതെ മുംബൈ. ഒരു വര്‍ഷത്തിലേറെക്കാലമായി കോവിഡ് ഭീതിയില്‍ കഴിയുന്ന മുംബൈ നിവാസികള്‍ക്ക് ഇത് ആശ്വാസം പകരുന്ന വാര്‍ത്ത കൂടിയാണ്. മുംബൈ മഹാനഗരത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളില്ലെന്ന് ബൃഹാന്‍ മുംബൈ മുനിസിപല്‍ കോര്പറേഷന് ശനിയാഴ്ച അറിയിച്ചു.
‘ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്. കഴിഞ്ഞ കുറേ കാലമായി കണ്ടെയ്ന്മെന്റ് സോണുകളില്ലാത്ത മുംബൈക്കായി നാം പരിശ്രമിക്കുകയായിരുന്നു. ഇന്ന് അത് സാധ്യമായിരിക്കുന്നു’ – ബി.എം.സി കമീഷണര്‍ ഇഖ്ബാല്‍ സിങ് ചഹല്‍ പറഞ്ഞു.
കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 262 പുതിയ കോവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2879 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച ആറ് മരണങ്ങള് സ്ഥിരീകരിച്ചു.
Discussion about this post