ന്യൂഡല്‍ഹി: പണ്ട് കാലങ്ങളോളം കോണ്‍ഗ്രസ് നേതാക്കളുടെ പ്രിയപ്പെട്ട വേഷമായിരുന്ന ജാക്കറ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വന്തം പേരില്‍ അവതരിപ്പിച്ച് ഹിറ്റാക്കിയിരുന്നു. എന്നിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വരെ മോഡിയെ പുകഴ്ത്തിയിരുന്നു ‘മോഡി വെസ്റ്റ്’ എന്ന് പേരും നല്കി.
എന്നാല്‍ ഇപ്പോള്‍ മുത്തച്ഛനായ നെഹ്റുവിന്റെ ജാക്കറ്റ് ഫാഷന്‍ ഓര്‍മിപ്പിച്ച് ചെറുമകന് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ രാഹുലിന്റെ പുതിയ ട്രെന്റ് യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു. വടിവൊത്ത, എക്സിക്യൂട്ടീവ് ജാക്കറ്റിന് പകരം സ്ട്രീറ്റ് ജാക്കറ്റാണ് രാഹുല്‍ പരീക്ഷിച്ചത്. ക്വില്‍റ്റഡ് ജാക്കറ്റ് എന്നാണിവ അറിയപ്പെടുന്നത്. വെള്ള കുര്ത്തക്കൊപ്പമാണ് രാഹുല്‍ ഈ സ്റ്റൈല്‍ പരീക്ഷിച്ചത്.
യുവാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ ജാക്കറ്റ് സ്വീകരിച്ചു. സച്ചിന് പൈലറ്റും നവജ്യോത് സിദ്ദുവും ഏറ്റെടുത്തതോടെ കോണ്‍ഗ്രസില്‍ പുതിയ ഫാഷന്‍ ട്രെന്‍ഡ് രൂപം കൊണ്ടിരിക്കുകയാണ്. രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധിയും സ്ഥിരമായി ജാക്കറ്റ് ധരിക്കുമായിരുന്നു. വെള്ള കുര്‍ത്തക്കൊപ്പം മഞ്ഞ ക്വില്‍റ്റഡ് ജാക്കറ്റായിരുന്നു രാജീവ് ഗാന്ധിയുടെ സ്ഥിരവേഷം.
അതേസമയം മോഡിജിയുടെ ജാക്കറ്റ് സാധാരണക്കാര്‍ക്ക് കാണാന്‍ മാത്രമേ കഴിയൂ..കാരണം പൊള്ളുന്ന വിലയാണ്. പക്ഷെ രാഹുലിന്റെ ജാക്കറ്റ് തെരുവുകളില്‍ തുച്ഛമായ വിലക്ക് ലഭിക്കും. പരമ്പരാഗത ഫാഷനൊപ്പം കാഷ്വല്‍ ലുക്ക് കൂടി ചേരുന്നതാണ് ഇപ്പോഴത്തെ ‘രാഹുല്‍’ ലുക്കെന്ന് ഫാഷന്‍ വിദഗ്ധര്‍ പറയുന്നു
Discussion about this post