കാശ്മീര്‍: വിവാഹവീട്ടിലെ ചോറില്‍ മൊട്ടുസൂചി കണ്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയുണ്ടായ മര്‍ദ്ദനത്തിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്ത സിആര്‍പിഎഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. 46 കാരനായ കൊല്ലം ഇളമ്പള്ളൂര്‍ കൊറ്റങ്കര വിഷ്ണു ഭവനം വേണുകുമാറിനെയാണ് നാലുപേര്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികാരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പന്തളം മങ്ങാരം അരുണ്‍ ഭവനം അരുണ്‍, ആനക്കുഴി അരുണ്‍ ഭവനം സുനില്‍, അശ്വതി നിവാസ് സൂരജ്, മുടിയൂര്‍ക്കോണം പുത്തന്‍വീട്ടില്‍ കിഴക്കതില്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്.
ഇതില്‍ അരുണ്‍ സിആര്‍പിഎഫ് ജവാനാണ്. സംഭവം അറിഞ്ഞതിനു പിന്നാലെ ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. ജമ്മുകാശ്മീര്‍ ബാരാമുള്ള 53ാം ബറ്റാലിയന് മേധാവി നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ അരുണിനെതിരെ 2019ല്‍ പത്തനംതിട്ട പോലീസില്‍ മറ്റൊരു കേസും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അരുണിനെതിരെ അധികൃതര്‍ നടപടി കൈകൊണ്ടത്.
തഴക്കരയിലെ ബന്ധുവീട്ടിലെത്തി തഴക്കര ആശാഭവനം അനുവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടയിലാണ് വേണുകുമാറിനെ സംഘം തട്ടിക്കൊണ്ട് പോയത്. ഡിസംബര്‍ 14നായിരുന്നു ഇത്. പതിനാറുവര്‍ഷം മുന്‍പ് സുനിലിനെ മര്‍ദ്ദിച്ചവരുടെ ഒപ്പം വേണുവുമുണ്ടായിരുന്നെന്ന് ആരോപിച്ചാണ് സംഘം വേണുവിനെ മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇയാളെ ആളൊഴിഞ്ഞ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ശേഷം, കേസില്‍ അരുണ്‍ പ്രതിയായത് മാവേലിക്കര പൊലീസ് സിആര്‍പിഎഫിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അരുണിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയത്.
Discussion about this post