സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വീഡിയോകളും നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കാറുണ്ട്. അത്തരത്തിലുള്ള ഏറെ ഹൃദ്യമായ ഒരു വിഡിയോയാണ് ഒട്ടേറെ ഫെയ്സ്ബുക്ക് പേജുകളിലൂടെ രാജ്യമെങ്ങും ഇപ്പോള്‍ വൈറലാവുന്നത്. കുഞ്ഞുകുട്ടികളുടെ നിഷ്കളങ്കത വ്യക്തമാക്കുന്ന വീഡിയോയാണിത്.
വീടിന് മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിയ്ക്ക് വേണ്ടി ചെരുപ്പും മാലയും വളയും വീട്ടില്‍ നിന്നും എടുത്ത് നല്‍കുകയാണ് ഈ സഹോദരങ്ങള്‍. വീടിന് മുന്നില്‍ തന്റെ സമപ്രായക്കാരിയായ കുട്ടിയെ കണ്ട പെണ്‍കുട്ടി അകത്ത് പോയി അവളുടെ ചെരുപ്പ് അവള്‍ക്കായി നല്കി.
ഇതിന് പിന്നാലെ അകത്ത് നിന്ന് സഹോദരന് കൂടി ഇറങ്ങി വന്നു. ആ കുട്ടിയെ അരികില്‍ വിളിച്ച് അവളുടെ കഴുത്തില്‍ മുത്തുമാലയും കയ്യില്‍ വളകളും അണിയിക്കുകയാണ് ഈ സഹോദരങ്ങള്‍. കാലില്‍ ചെരുപ്പ് കൂടി അണിയിച്ചാണ് ആ കുട്ടിയെ ഇവര്‍ പറഞ്ഞയക്കുന്നത്.
ആരാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല. സമീപത്തെ വീടിന് മുകളില്‍ നിന്നും ആരോ പകര്‍ത്തിയ വിഡിയോ ആണെന്ന് വ്യക്തമാണ്. എന്നാല്‍ ഇത് എവിടെ നിന്നാണ് എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. കുട്ടികളുടെ പെരുമാറ്റം ഏറെ ഹൃദ്യമാണെന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുന്നു.
Discussion about this post