വിവാഹച്ചടങ്ങിനിടെ വധു ബോധരഹിതയായി വീണതോടെ വരൻ പേടിച്ചോടി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ. വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരിക്കുന്ന വിഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വേദിയിൽ വധു ഇരിക്കുന്നതും വരൻ സിന്ദൂരം അണിയിക്കാൻ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം.
കുടുംബാംഗങ്ങളും ഇവർക്ക് ചുറ്റുമുണ്ട്. വരൻ സിന്ദൂരം അണിയിക്കാൻ ശ്രമിക്കുന്നതിനിടെ വധു കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബാംഗങ്ങൾ വധുവിനെ എഴുന്നേൽപ്പിക്കാനും പരിചരിക്കാനും ശ്രമിക്കുമ്പോൾ വരൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിയോടാൻ തുടങ്ങുകയാണ്. ഒപ്പമുള്ള സ്ത്രീകൾ വരനെ തടയാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല.
നിരഞ്ജൻ എം എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
Discussion about this post