ഇന്‍ഡോര്‍: കുട്ടികള്‍ക്ക് എപ്പോഴും പ്രിയം കളിപ്പാവകളാണ് ജീവനുള്ളതാണെങ്കില്‍ പൂച്ച പട്ടിക്കുട്ടി അങ്ങനെ പോവും. എന്നാല്‍ പാമ്പിനെ ജീവിതത്തില്‍ കളികൂട്ടാക്കിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ദേവേഷ് എന്ന ഏഴുവയസുകാരന്. കൊടും വിഷമുള്ള പാമ്പുകളാണ് കൂട്ടാളികള്‍. മൂന്നാം വയസുമുതല്‍ ദേവേഷിന്റെ ഊണും ഉറക്കവും കളിയുമൊക്കെ ഈ പാമ്പുകള്‍ക്കൊപ്പമാണ്.
ഏകദേശം 15ഓളം വിഷപ്പാമ്പുകള്‍ ഇപ്പോള്‍ ദേവേഷിന്റെ പക്കലുണ്ട്. എല്ലത്തിനെയും പലപ്പോഴായി കാട്ടില്‍നിന്ന് പിടിച്ചുകൊണ്ട് വന്നവയാണ്. പാമ്പുകളെ സ്വപ്നം കണ്ടുവെന്ന് പറഞ്ഞ് ഒരു രാത്രി ഉറക്കമുണര്‍ന്ന ദേവേഷ് പിറ്റേന്ന് രാവിലെ മുതലാണ് പാമ്പിനെ പിടിക്കാന്‍ കാട്ടിലേക്ക് പോയിത്തുടങ്ങിയത്. ഓരോദിവസവും പാമ്പുകളെ പിടിച്ചുകൊണ്ടുവരും. എന്നാല്‍, ഇന്നുവരെയും ഇവയൊന്നും കുട്ടിയെ കടിച്ചിട്ടില്ല.
കുട്ടി ഇവയെ കുളിപ്പിക്കുകയും എണ്ണയിട്ടുതടവുകയും ഒക്കെ ചെയ്ത് കുറച്ചുദിവസം പരിപാലിച്ചശേഷം തിരികെ കാട്ടില്‍ക്കൊണ്ടുപോയി വിടുകയും ചെയ്യും.! ഇതാണ് ഏവരെയും അമ്പരപ്പിക്കുന്നതും എന്നാല്‍ വിഷപ്പാമ്പുകളുമായുള്ള ചങ്ങാത്തം കുട്ടിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദര് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്കുന്ന മുന്നറിയിപ്പ്.
Discussion about this post