അഭിമാനത്തോടെ മകള്‍ക്ക് ഔദ്യോഗികമായി സല്യൂട്ട് നല്കിയ അച്ഛനാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. മുസോറിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) പാസ്സിങ്ങ് പരേഡിലാണ് അപൂര്‍വ്വ നിമിഷങ്ങളുണ്ടായത്.
ഐടിബിപിയിലെ ഇന്‍സ്പെക്ടര്‍ ആയ കംലേഷ് കുമാര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയത്, തന്റെ മകള്‍ ദിക്ഷ അസ്സിസ്റ്റന്റ് കമാന്‍ഡറായി ചുമതലയേറ്റതിനെ തുടര്‍ന്നായിരുന്നു. ദീക്ഷയെ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ കംലേഷ് എണീറ്റ് നിന്ന് തന്റെ മകളെ സല്യൂട്ട് ചെയ്ത് അഭിനന്ദനം അറിയിക്കുയും ചെയ്തു. അച്ഛന്റെയും മകളുടെയും ആ അപൂര്‍വ്വ നിമിഷങ്ങള്‍ ഐടിബിപി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Saluting the daughter with pride…
Diksha joined ITBP as Assistant Commandant. His father Insp/CM Kamlesh Kumar of ITBP salutes her after the Passing Out Parade and attestation ceremony at ITBP Academy, Mussoorie today. #Himveers pic.twitter.com/v8e1GkQJYH
— ITBP (@ITBP_official) August 8, 2021
‘അഭിമാനത്തോടെ മകള്‍ക്ക് ഒരു സല്യൂട്ട്. ഐടിബിപിയില്‍ ദിക്ഷ അസ്സിസ്റ്റന്റ് കമ്മാന്‍ഡന്റ് ആയി ചുമതലയേറ്റു. മുസ്സോറിയിലെ ഐടിബിപി അക്കാദമിയില്‍ ഇന്ന് നടന്ന് പാസ്സിങ്ങ് ഔട്ട് പരേഡിലും തുടര്‍ന്നു നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങിനും ശേഷം, അവളുടെ അച്ഛനും ഐടിബിപിയിലെ ഇന്‍സ്പെക്ടറുമായ സിഎം കംലേഷ് കുമാര്‍ ദിക്ഷയ്ക്ക് ആദ്യ ഔദ്യോഗിക സല്യൂട്ട് നല്കി.” ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തു.
Discussion about this post