ന്യൂഡൽഹി: ട്വിറ്റർ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്തതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുക്കിലൂടെ സ്ക്രീൻഷോട്ട് സഹിതം കോൺഗ്രസ് അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം , അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ട്വിറ്റർ ഹാന്റിൽ കമ്പനി ലോക്ക് ചെയ്തതായും ആരോപണമുണ്ട്.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല, അജയ്മാക്കൻ, മാണിക്കം ടാഗോർ എംപി, സുഷ്മിത ദേവ് എന്നി മുതിർന്ന നേതാക്കളുടെ അക്കൗണ്ടുകളാണ് ലോക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Discussion about this post