വീഡിയോ കോൺഫറൻസ് വഴി വിവാഹം റജിസ്റ്റർ ചെയ്യാം; സാങ്കേതിക വിദ്യയ്‌ക്കൊപ്പം നിയമവും സഞ്ചരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാമെന്നും നിയമസാധുതയുണ്ടായിരിക്കുമെന്നും നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി.

സാങ്കേതിക വിദ്യയ്‌ക്കൊപ്പം നിയമങ്ങൾ സഞ്ചരിക്കണമെന്നും 1954 ൽ പ്രത്യേക വിവാഹനിയമം നിലവിൽ വരുമ്പോൾ സാങ്കേതികവിദ്യ ഇപ്പോഴത്തേതു പോലെ പുരോഗമിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ഇന്ദിരാ ബാനർജി, വി രാമസുബ്രമണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

നേരത്തേ, പഞ്ചാബ്ഹരിയാന ഹൈക്കോടതി ഈ രീതിയിലുള്ള വിവാഹത്തിനു സാധുത നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹരിയാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

Exit mobile version