2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച പത്ത് വാക്കുകള്‍ ഏതൊക്കയാണെന്നറിയോ? വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍.
ഇതൊക്കെയാണ് ആ പത്ത് വാക്കുകള്‍…
സെക്ഷന്‍ 377- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ സെപ്തംബറിലാണ് സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് വിധിച്ചത്.
സിറിയയില്‍ എന്തു നടക്കുന്നു?- സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും കൂട്ടക്കുരുതിയെയും കുറിച്ചറിയാനായി ഒരുപാടാളുകള്‍ ഗൂഗിളിനെ ആശ്രയിച്ചു.
കികി ചലഞ്ച്- ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍നിന്നും ഇറങ്ങി ഡാന്‍സ് ചെയ്യുന്നതാണ് ഈ ചലഞ്ച്.
മീ ടൂ ക്യാംപയിന്‍- ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ തുറന്നു പറച്ചിലുകളാണ് മീ ടൂ
പന്ത് ചുരുണ്ടല്‍- ക്രിക്കറ്റ് പന്ത് ചുരുണ്ടലും പന്തിലെ കൃത്രിമങ്ങളെ കുറിച്ചുമുള്ളത്.
നിപ വൈറസ്- കേരള സമൂഹത്തെ മുഴുമന്‍ അശങ്കയിലാഴ്ത്തിയ നിപ വൈറസ് ബാധയെ കുറിച്ച് നമ്മളൊന്നാകെ ഗൂഗിളില്‍ തിരഞ്ഞു.
കാര്‍ഡിയാക് അറസ്റ്റ്- ഹൃദയസ്തംഭനത്തെ കുറിച്ചും അനുബന്ധ ചികിത്സകളെകുറിച്ചും
ചന്ദ്രഗ്രഹണം- ഒരു മണിക്കൂര്‍ 42 മിനിറ്റ് 57 സെക്കന്റ് സമയം നീണ്ടുനിന്ന പൂര്‍ണ ചന്ദ്രഗ്രഹണത്തിന് ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു വാക്കും ഇതായിരുന്നു.
നോ കോണ്‍ഫിഡന്‍സ് മോഷന്‍- നിയമനിര്‍മാണ സഭകളിലെ അവിശ്വാസ പ്രമേയം
എസ് സി -എസ് ടി നിയമം– പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമവും ഇതു തടയുന്നതിനുള്ള നിയമവും.
Discussion about this post