ലഖ്നൗ : കനത്ത മഴയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 350ലധികം ഗ്രാമങ്ങള്‍ പ്രളയ ഭീഷണിയില്‍. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പുര്‍, ജലുന് ജില്ലകളിലെ സ്ഥിതി അതിരൂക്ഷമാണ്. പ്രളയ ബാധിത മേഖലകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വ്യോമ നിരീക്ഷണം നടത്തും.
ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ യമുനാനദി കരകവിഞ്ഞ് അപകടകരമായ നിലയിലാണ്. സാധാരണയിലും കുറഞ്ഞ് മഴ ലഭിക്കുന്ന പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കിഴക്കന്‍ യുപിയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞു. ഗോണ്ട ജില്ലയില്‍ ഘഖാര നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് ഞായറാഴ്ച ഒരു പ്രൈമറി സ്കൂള്‍ ഒലിച്ചുപോയി.
#WATCH | A primary school got washed away following a rise in water level of Ghaghara river in Gonda, earlier today pic.twitter.com/6Jq7gPw0FZ
— ANI UP (@ANINewsUP) August 8, 2021
പടിഞ്ഞാറന്‍ യുപിയിലെ ബദാവുന്‍, കിഴക്കന്‍ യുപിയിലെ ഘാസിപുര്‍, ബലിയ എന്നിവിടങ്ങളില്‍ ഗംഗാ നദി അപകടകരമായ രീതിയില്‍ കവിഞ്ഞു. പ്രളയം മൂലം ഇപ്പോള്‍ 97 ഗ്രാമങ്ങളാണ് യുപിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നത്. ഇത് ആകെ പ്രളയബാധിത ഗ്രാമങ്ങളുടെ മൂന്നിലൊന്ന് വരും. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം 96ശമാനം മഴയാണ് യുപിയില്‍ പെയ്തത്. മഴയില്‍ നാല് ശതമാനം കുറവുണ്ടായെങ്കിലും ചില ജില്ലകളില്‍ സാധാരണയിലും കൂടുതല്‍ മഴ പെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Discussion about this post