ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കാനൊരുങ്ങി ഡല്‍ഹി. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡിഡിഎംഎ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാറിനോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. മഹാരാഷ്ട്രയില്‍ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്മുതലും നഗരങ്ങളില്‍ എട്ടാം ക്ലാസ് മുതലും ആഗസ്റ്റ് 17 മുതല്‍ ആരംഭിക്കും. പഞ്ചാബില്‍ പത്തു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂലൈ 26ന് ആരംഭിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസും പുരോഗമിക്കുന്നുണ്ട്.
Schools to partially open for class X and XII students in Delhi from August 9; Students can visit their schools for admission related work including counseling/guidance and practical activities related to board exams: Delhi Disaster Management Authority
— ANI (@ANI) August 8, 2021