ഭോപ്പാല്‍ : പ്രളയബാധിത പ്രദേശം കാണാനെത്തിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് നേരെ ചെളി വാരിയെറിഞ്ഞ് ജനക്കൂട്ടം.കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു കേന്ദ്രമന്ത്രിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം.
@nstomar had to face massive protests by locals in flood hit Sheopur,they blocked the passage threw black flags, broom and mud on his motorcade protestors also tried to push and shove Tomar, while he was walking through crowded streets @manishndtv @vinodkapri @GargiRawat pic.twitter.com/lhnfPMsKP8
— Anurag Dwary (@Anurag_Dwary) August 7, 2021
മന്ത്രിയെ വഴിയില്‍ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രളയത്തില്‍ ഷിയോപൂര്‍ മേഖലയില്‍ മാത്രം ആറ് പേരാണ് മരിച്ചത്. പ്രളയ മുന്നറിയിപ്പുകളൊന്നും നല്‍കിയില്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ പിഴവാണെന്നും ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരെ ഏറെ കഷ്ടപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്.
ഗ്വാളിയാര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. 24 പേരോളം ഇവിടെ മരിച്ചുവെന്നാണ് വിവരം. എട്ട് ജില്ലകളിലായി 1250 ഗ്രാമങ്ങളില്‍ പ്രളയം നാശം വിതച്ചെന്നും 9000ത്തോളം ആളുകളെ പ്രളയം ഏറ്റവും ഭീകരമായി ബാധിച്ച സ്ഥലങ്ങളില്‍ നിന്നും രക്ഷപെടുത്തിയെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post