കൊല്‍ക്കത്ത: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്താനിരുന്ന മൂന്ന് രഥയാത്രകള്‍ക്ക് ഹൈക്കോടതിയുടെ അനുമത. മമ്ത സര്‍ക്കാരിന്റെ എതിര്‍പ്പ് കടന്നാണ് ബിജെപിയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. രഥയാത്ര ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി തള്ളി.
നേരത്തെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന രഥയാത്രയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടക്കില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ബിജെപി നേതൃത്വം കോടതിയെ സമീപിച്ചത്. എന്നാല്‍ ചില നിയന്ത്രണങ്ങളോടെയാണ് കോടതിയുടെ അനുമതി. യാത്രയെക്കുറിച്ച് 24 മണിക്കൂര്‍ മുമ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരിക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി.
ക്രമസമാധാന നില തകരാതെ സൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. യാത്രയുടെ പേരില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിക്ക് തുല്യ ഉത്തരവാദിത്വമുണ്ടെന്നും കോടതി മുന്നറിയിപ്പ് നല്കി. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഉറപ്പ് നല്‍കുകയും ചെയ്തു.
ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളി, തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ബിജെപി രഥയാത്ര നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നത് കൊണ്ടാണ് യാത്രയ്ക്ക് അനുമതി നല്‍കാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതികരിച്ചു.
Discussion about this post