അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് നേരെ വധശ്രമം. ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന നടത്തത്തിന് ഇറങ്ങവെ കാര്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ചാടി മാറിയതിനിലാണ് അപകടം ഒഴിവായത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ഇവര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നടത്തത്തിന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തിലേയ്ക്ക് അക്രമികള്‍ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. അതിവേഗത്തില്‍ വരുന്ന കാര്‍ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടി മാറിയതിനാലാണ് അപകടം ഒഴിവായത്. അതേസമയം, മുഖ്യമന്ത്രിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് സംഭവത്തില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ തന്നെ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച ചെറുപ്പക്കാരെ ഇതിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ല.
Discussion about this post