ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. ദേശീയപതാക ഉയര്‍ത്തല്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് വലിയ കണ്ടെയ്നറുകള്‍ നിരത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Ahead of Independence Day 15th August, Delhi Police strengthen security near Red Fort-Chandni Chowk area, put blocks of large containers to barricade the area pic.twitter.com/fWSBnIGkLN
— ANI (@ANI) August 6, 2021
ചെങ്കോട്ടയ്ക്ക് ചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമില്ല. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡ്രോണ്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ചെങ്കോട്ടയുടെ പിറക് വശത്തുകൂടി പറന്ന ഒരു ഡ്രോണ്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു.
ചെങ്കോട്ടയുടെ പരിസരത്ത് വെബ്സീരീസ് ചിത്രീകരണം നടത്തിയിരുന്ന ഒരു സംഘത്തിന്റെ ഡ്രോണാണിതെന്ന് പിന്നീട് കണ്ടെത്തി. വെബ് സീരീസ് ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും ഡ്രോണ്‍ പറത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ല എന്നതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Discussion about this post