ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്തസ്താവനയില് പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല, ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നായിരുന്നു മമതയുടെ പ്രതികരണം.
‘പ്രതിപക്ഷ സഖ്യമുണ്ടാക്കിയതില്‍ ഞാന്‍ ഒരാള്‍ മാത്രമല്ല ഉള്ളത്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് നില്‍ക്കുന്നത്. എന്ത് വിഷയമായാലും എല്ലാ പാര്‍ട്ടികളും ഒരുമിച്ച് ആലോചിച്ചാണ് തീരുമാനിക്കുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല. ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം.” എന്ന് മമത പറഞ്ഞു.
മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന എംകെ സ്റ്റാലിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
Discussion about this post