ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി കടന്നു കളഞ്ഞ പ്രതിയെ വിദഗ്ധമായി കുരുക്കി വനിതാ എസ്ഐ പ്രിയങ്ക സെയ്നി. പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്ക് ഓപറേഷനിലൂടെയാണ് ഡൽഹി ദാബ്രി പോലീസ് പിടികൂടിയത്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായ താമസിച്ച പ്രതിയെ എഫ്ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്ഐ പ്രിയങ്ക അറസ്റ്റുചെയ്തത്.
ഡൽഹി മഹാവീർ എൻക്ലേവ് സ്വദേശി 24 വയസുകാരൻ ആകാശ് ജെയിനാണ് പോലീസിന്റെ പിടിയിലായത്. 16 വയസുകാരി ബലാത്സംഗത്തിനിരയായി ഗർഭിണിയായതായി കണ്ടെത്തിയതോടെ ആശുപത്രി അധികൃതരാണ് ദാബ്രി പോലീസിനെ അറിയിച്ചത്. പെൺകുട്ടിയിൽ നിന്ന് ആകെ ലഭിച്ചത് ആകാശ് എന്ന പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിർദേശം എസ്ഐ പ്രിയങ്ക ഉന്നയിച്ചത്.
ഇതിനായി പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. ഒടുവിലാണ് പ്രതിയായ ആകാശ് പിടിയിലായത്. 15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെൺകുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിൻ ബലാത്സംഗത്തിനിരയാക്കിയതായാണ് പോലീസിന്റെ കണ്ടെത്തൽ.
Discussion about this post