പഞ്ചാബ്: നംഗലില്‍ പിഞ്ചുബാലിക മരിച്ചത് ക്രൂരപീഡനത്തിന് ഇരയായതിന് ശേഷമെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. മകളുടെ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും തൊലി ഉരഞ്ഞ് പൊട്ടിയിരുന്നതായും അമ്മ പറയുന്നു. ചുണ്ടുകള്‍ നീലിച്ചും നാവ് കറുത്ത നിറത്തിലുമാണ് കിടന്നതെന്നും അമ്മ വെളിപ്പെടുത്തി.
മകളുടെ മരണവിവരം അറിയിക്കാന് പൊലീസിനെ വിളിക്കുന്നത് പുരോഹിതന്‍ തടഞ്ഞുെവന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പുരോഹിതനെയും മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴാണ് മകളെ ശ്മശാനത്തിന് സമീപം ഇറക്കിവിട്ടത്.
കുറച്ച് കഴിഞ്ഞപ്പോളാണ് പുരോഹിതന്‍ ഇവരെ ശ്മശാനത്തിലേക്ക് വിളിപ്പിച്ചത്. വൈദ്യുതാഘാതമേറ്റ് മകള്‍ മരിച്ചു പോയെന്നും പറഞ്ഞു. എന്നാല്‍ എങ്ങനെ വൈദ്യുതാഘാതമേറ്റെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
പുരോഗിതന്‍ സംസ്‌കാരത്തിന്റെ തിടുക്കം കൂട്ടിയത് കണ്ടപ്പോള്‍ മകള്‍ ബലാത്സംഗത്തിന് ഇരയായതായി സംശയിച്ചതായും അമ്മ് പറയുന്നു. സാധാരണ ഗതിയില്‍ പുരോഹിതന്‍ മരിച്ചവരെ സംസ്‌കരിക്കുന്നതിന് രേഖകള്‍ ചോദിക്കുന്നതാണെന്നും പക്ഷേ, പെണ്കുട്ടിയുടെ കാര്യത്തില്‍ അതൊന്നും ഉണ്ടായില്ലെന്നും അമ്മ വ്യക്തമാക്കി.
പൊലീസിനെ വിളിക്കേണ്ടെന്നും അവര്‍ ഇടപെട്ടാല്‍ കാര്യങ്ങള്‍ നീണ്ടുപോകുമെന്നും പറഞ്ഞു. പുരോഹിതന്‍ ഉള്‍പ്പെടെ നാലുപേരാണ് അവിടെ ഉണ്ടായിരുന്നത്. ഒരാള്‍ സ്‌കൂട്ടിയില്‍ പോയി കുട്ടിയുടെ അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം എത്തിയപ്പോഴേക്കും മകളുടെ സംസ്‌കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജനങ്ങളെത്തി ഗേറ്റ് തല്ലിത്തുറന്നു. വെള്ളം ഒഴിച്ച് തീകെടുത്തി. ബലാത്സംഗം എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ പൊലീസിനെ വിളിക്കുകയും ചെയ്തു.
Discussion about this post