ഭോപ്പാല്‍: കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. നിറഞ്ഞൊഴുകിയ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെയുണ്ടായ കുത്തൊഴുക്കിലാണ് പാലങ്ങള്‍ ഒലിച്ചുപോയത്. പാലം തകര്‍ന്നുവീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മണിഘേദ ഡാമം തുറന്നുവിട്ടതോടയാണ് പാലം തകര്‍ന്നത്. മണിഘേദ ഡാമിന്റെ 10 ഷട്ടറുകള്‍ തുറന്നതെന്നും സമീപത്തെ പ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് പറഞ്ഞു. ഗ്വാളിയോറുമായി ബന്ധിക്കുന്ന പാലങ്ങളാണ് തകര്‍ന്നുവീണത്.
2009 ല്‍ നിര്‍മ്മിച്ച പാലം സമീപത്തെ ദുര്ഗാക്ഷേത്രത്തിനാല് പ്രസിദ്ധമാണ്. മധ്യപ്രദേശിലെ ശക്തമായ മഴ ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ഗ്വാളിയോര്‍ – ചമ്പല്‍ മേഖല. വ്യോമസേനയുടെ നിരവധി സംഘങ്ങള്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
Scary! Bridge connecting Datia to Ratangarh temple washed away, in flood fury following release of water from Manikheda Dam. Same bridge where in 2013 stampede had killed over 115 devotees @ndtvindia @ndtv @GargiRawat @manishndtv @alok_pandey pic.twitter.com/YTWoq0gr6o
— Anurag Dwary (@Anurag_Dwary) August 3, 2021
മഴ നാശം വിതച്ച സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്്പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post