ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയ രണ്ടു കേസുകളിലാണ് ലാലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജനുവരി 19 വരെയാണ് ജാമ്യം .
ഈ കേസില്‍ ലാലുവിന്റെ ഭാര്യ റാബ്രി ദേവിക്കും മുന്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവിനും കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി പട്യാലഹൗസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
എന്നാല്‍, കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു ജയിലിലാണ് അതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയില്ല. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് റാഞ്ചി ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിന് മുമ്പാകെ ഹാജരാക്കിയത്.
Discussion about this post