കുതിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടി; ‘ട്രെയിന്‍ 18’ പ്രധാനമന്ത്രി ഡിസംബര്‍ 29ന് രാജ്യത്തിന് സമര്‍പ്പിക്കും

ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18 വാരണസിയില്‍ നിന്നാകും ഫ്‌ലാഗ് ഓഫ് ചെയ്യുക. ഡല്‍ഹിക്കും വാരണസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിക്കും. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18 വാരണസിയില്‍ നിന്നാകും ഫ്‌ലാഗ് ഓഫ് ചെയ്യുക. ഡല്‍ഹിക്കും വാരണസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുന്നത്.

നൂറ് കോടി നിര്‍മ്മാണ ചെലവുള്ള ട്രെയിനില്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ആയാണ് കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പരമാവധി 180 കിലോ മീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍18 ഡല്‍ഹിക്കും രാജധാനിക്കും ഇടയില്‍ പരീക്ഷണ ഓട്ടം നടത്തി കഴിഞ്ഞു. വൈഫൈ, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്ലറ്റ്, എല്‍ ഇ ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങി മികച്ച സൗകര്യങ്ങളോടു കൂടിയാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

52 സീറ്റുകള്‍ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാട്ട്മെന്റുകളും ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതവും ഉണ്ടായിരിക്കും. ഇതില്‍ ട്രെയിന്‍ പോകുന്ന ദിശക്കനുസരിച്ച് എക്സിക്യൂട്ടീവ് കമ്പാര്‍ട്ട്മെന്റിലെ സീറ്റുകള്‍ മാറിക്കൊണ്ടിരിക്കും. പതിനാറ് കോച്ചുകളുള്ള ട്രെയിനില്‍ ശതാബ്ദി ട്രെയിനുകളുടെ അത്ര തന്നെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. പൂര്‍ണമായും ഓട്ടോമാറ്റിക് ആയാണ് കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

Exit mobile version