ന്യൂഡല്‍ഹി : ആസാം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് എംപിമാര്‍ ആരോപിച്ചു.
വടക്കുകിഴക്കന്‍ മേഖലയോട് തനിക്കുള്ള താത്പര്യം സ്വാഭാവികമാണെന്നും നിലവിലെ പ്രശ്‌നങ്ങളെ രാഷ്ട്രീയത്തിലൂടെയല്ല നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി എംപിമാരെ അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.ആസാമില്‍ നിന്ന് പന്ത്രണ്ട് എപിമാര്‍, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള രണ്ടുപേര്‍ മണിപ്പൂര്‍,ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍വീതം എന്നിങ്ങനെ ആകെ പതിനാറ് എംപിമാരാണ് സന്ദര്‍ശനത്തിനുണ്ടായിരുന്നത്.
പ്രശ്‌നത്തിലിടപെട്ട് മേല്‍ക്കോയ്മ നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ കുറ്റപ്പെടുത്തിയ എംപിമാര്‍ ആസാമിലെയും മിസോറാമിലെയും മുഖ്യമന്ത്രിമാര്‍ക്ക് പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരസ്പരവിശ്വാസം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്നാല്‍ വഞ്ചനാപരവും ദുരുദ്ദേശപൂര്‍ണവുമാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ എംപിമാര്‍ അറിയിച്ചു.