ഡെറാഡൂണ്‍: ബിജെപി എംപി ധര്‍മ്മേന്ദ്ര കശ്യപിനും മൂന്ന് പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ജഗേശ്വര്‍ ധാം ക്ഷേത്രത്തിലെ പുരോഹിതനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് ഉത്തരാഖണ്ഡിലെ അല്‍മോര ജില്ലാ പോലീസിന്റെ നടപടി. ഉത്തര്‍പ്രദേശിലെ അംലയില്‍ നിന്നുള്ള എം.പിയാണ് ധര്‍മ്മേന്ദ്ര കശ്യപ്.
ജഗേശ്വര്‍ ധാം ക്ഷേത്ര പൂജാരിയോടും ക്ഷേത്ര ഭാരവാഹികളോട് മോശമായി പെരുമാറുകയും അധിക്ഷേപ വാക്കുകളും ഉപയോഗിക്കുകയായിരുന്നു. ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം. ധര്‍മ്മേന്ദ്ര കശ്യപും മൂന്ന് പ്രവര്‍ത്തകരും 3.30 ഓടെ ക്ഷേത്രത്തിലെത്തുകയായിരുന്നു. എന്നാല്‍ വൈകുന്നേരം 6 മണി കഴിഞ്ഞും തിരിച്ചു പോകാന്‍ കൂട്ടാക്കിയില്ല. 6 മണിക്കാണ് ക്ഷേത്ര നട അടക്കുന്നത്. എന്നാല്‍ 6.30 കഴിഞ്ഞിട്ടും എം.പിയും പ്രവര്‍ത്തകരും പോകാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് ക്ഷേത്ര സമയം കഴിഞ്ഞതായി പൂജാരി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എംപി ക്ഷുഭിതനാവുകയും പൂജാരിയോടും ക്ഷേത്ര ഭാരവാഹികളോടും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ സിങ് ബിഷ്ഠ് പറഞ്ഞു.