ന്യൂഡല്‍ഹി : കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തിപ്രാപിച്ചതോടെ യമുനാനദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നു.
അടുത്ത മണിക്കൂറുകളില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യമുനയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജലനിരപ്പ് 205.30 മീറ്ററാണ് രേഖപ്പെടുത്തിയത്. 205.33 മീറ്ററിലേക്ക് എത്തുന്നതോടെ ജലനിരപ്പ് അപകടനിലയിലേക്കെത്തും.
ജലനിരപ്പ് തുടര്‍ച്ചയായി ഉയരുന്നതിനാല്‍ നൈനി നദിയുടെ സമീപ പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ ആശങ്കയിലാണ്. മഴ തുടര്‍ന്നാല്‍ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.