കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു : നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക

Punjab | Bignewslive

ബെംഗളുരു : കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. ഒരു ദിവസം കൊണ്ട് കേസുകള്‍ 34% വര്‍ധിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

കേസുകള്‍ കൂടുന്നതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ പരിശോധനയും നിയമങ്ങളും കര്‍ശനമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടക്കുന്നവരില്‍ ടെസ്റ്റും വാക്‌സിനേഷനും നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ദക്ഷിണ കന്നഡ, ചാമരാജ നഗര്‍, മൈസൂര്‍, കൊടകു ജില്ലകളില്‍ ഡപ്യൂട്ടി കമ്മിഷണര്‍മാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ സംസാരിച്ച് ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം തടയാന്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും കോവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2052 കോവിഡ് കേസുകളാണ് വ്യാഴാഴ്ച കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തത്. 35 മരണങ്ങളും രേഖപ്പെടുത്തി. ബുധനാഴ്ച 1531 കേസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഒരു ദിവസം കൊണ്ട് 34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇതുവരെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 29.01 ലക്ഷമായി. 36,491 പേര്‍ മരിച്ചു.

Exit mobile version